‘വിദ്യാലയം പ്രതിഭകളിലേക്ക്’ തോമസ് കാട്ടൂക്കാരനെ ആദരിച്ചു

182

അവിട്ടത്തൂര്‍:വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അവിട്ടത്തൂര്‍ എല്‍ ബി എസ് എം എച്ച് എസ് എസ് ഹയര്‍ സെക്കന്ററിയിലേയും, ഹൈസ്‌കൂളിലേയും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് തോമസ് കാട്ടൂക്കാരനെ ആദരിച്ചു . ഹെഡ് മാസ്റ്റര്‍ മെജോ സര്‍ തോമസ് കാട്ടൂക്കാരന്റെ പ്രതിഭയേകുറിച്ചു സംസാരിച്ചു . തോമസ് കാട്ടൂക്കാരന്‍ വിദ്യാര്‍ത്ഥികളുമായി തന്റെ തന്റെ ഫുട്‌ബോള്‍ അനുഭവങ്ങള്‍ പങ്കു വച്ചു . കൂടാതെ വിജയത്തിലേക്ക് എത്തിച്ചേരുന്നതിന് സ്ഥിരപ്രയത്‌നം ആവശ്യമാണ് എന്നും ഓരോ പ്രവൃത്തിയും ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും വേണമെന്നും അദ്ദേഹം പറഞ്ഞു .മുന്‍ സന്തോഷ് ട്രോഫി ,കേരള പോലീസ് ഫുട്ബോള്‍ താരവും,റിട്ടയേര്‍ഡ് പോലീസ് ഓഫീസറുമായ തോമസ് കാട്ടൂക്കാരന്‍ ഫുട്‌ബോള്‍ കോച്ച് കൂടിയാണ് .ശ്രീല ടീച്ചര്‍ നന്ദി പറഞ്ഞു …

 

Advertisement