വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.

98
Advertisement

ഇരിങ്ങാലക്കുട:പ്രമേഹ ദിനത്തോടനുബന്ധിച്ച് വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ: ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ച ചടങ്ങ് മുകുന്ദപുരം തഹസില്‍ദാര്‍ ഐ .ജി മധുസൂദനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു .ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമേഷ് സാഹു ആശംസ അര്‍പ്പിച്ചു. പുല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നീതി ലാബുമായി സഹകരിച്ചാണ് വിഷന്‍ ഇരിങ്ങാലക്കുട പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തിയത്. വിഷന്‍ ഇരിങ്ങാലക്കുട അംഗങ്ങളായ എം.എന്‍ തമ്പാന്‍ ,ഡോ .ഹരീന്ദ്രനാഥ് ,പ്രവിണ്‍സ് ഞാറ്റുവെട്ടി ,ജോണ്‍സണ്‍ എടത്തിരുത്തിക്കാരന്‍ ,എ .സി സുരേഷ് ,സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ , പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.ഷെറിന്‍ അഹമ്മദ് സ്വാഗതവും കെ.എന്‍ സുഭാഷ് നന്ദിയും പറഞ്ഞു

 

Advertisement