ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി നീതി ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നു

243
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി  പൂര്‍ണ്ണമായും ശീതീകരിച്ചതും ആധുനിക സംവിധാനങ്ങളോട് കൂടിയതുമായ നീതി ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നു .ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ ബസ് സ്റ്റോപ്പില്‍ നീതി മെഡിക്കല്‌സിന്റെ തൊട്ടുപുറകിലാണ് നീതി ലാബ് സജ്ജമാക്കിയിട്ടുള്ളത് .നവംബര്‍ 15 വെള്ളിയാഴ്ച 3 മണിക്ക് തൃശ്ശൂര്‍ എം .പി ടി .എന്‍ പ്രതാപന്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എം .എസ് അനില്‍കുമാര്‍ ,സെക്രട്ടറി കെ .ജി പ്രദീപ് ,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വര്‍ഗ്ഗീസ് പുത്തനങ്ങാടി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു .

Advertisement