ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ചാമ്പ്യന്മാരായി

407

ഇരിങ്ങാലക്കുട : കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ ചെസ്സ് ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജും വനിത വിഭാഗത്തില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജും ചാമ്പ്യന്മാരായി. മദര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പെരുവലൂരില്‍ മൂന്നു ദിവസമായി നടന്ന മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജ് മൂന്നാം സ്ഥാനവും നേടി. വനിത വിഭാഗത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജ് രണ്ടാം സ്ഥാനവും ദേവഗിരി സെന്റ് ജോസഫ് കോളേജ് മൂന്നാം സ്ഥാനവും നേടി. തൃശൂര്‍ ജില്ല ചെസ്സ് അസോസിയേഷന്‍ പ്രസിഡന്റ് ശശിധരന്‍ വി വിജയികള്‍ക്ക് ട്രോഫി നല്‍കി. മദര്‍ കോളേജ് പ്രിന്‍സിപ്പല്‍ മിനി സി വി, മദര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലും അഡ്മിനിസ്‌ട്രേറ്ററുമായ ആര്‍ യു അബ്ദുല്‍ സലീം, കായിക വിഭാഗം മേധാവി മെഹബൂബ് എ കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement