സെന്‍സറി പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

174
Advertisement

ഇരിങ്ങാലക്കുട : ഭിന്നശേഷി മേഖലയില്‍ സമഗ്ര ഇടപെടലുകള്‍ ഉദ്ദേശിച്ചുകൊണ്ട് എന്‍.ഐ.പി.എം.ആര്‍ നെ സെന്റര്‍ ഓഫ് എക്‌സലന്‍സാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 56 ലക്ഷം ചെലവില്‍ പൂര്‍ത്തീകരിച്ച സെന്‍സറി പാര്‍ക്കിന്റെ ഉദ്ഘാടനം ആരോഗ്യ-സാമൂഹ്യനീതി, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എം.എല്‍.എ.കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ എം.പി.ടി.എന്‍.പ്രതാപന്‍ മുഖ്യാതിഥിയായിരുന്നു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം കുട്ടികളിലെ ഇന്ദ്രിയങ്ങള്‍ എന്ന വിഷയത്തെകുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു.

Advertisement