വിദ്യാഭ്യാസ തുല്യതാ സംരക്ഷണ ജാഥയ്ക്ക് സ്വീകരണം നല്‍കി

108

ഇരിങ്ങാലക്കുട : പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ നടത്തുന്ന വിദ്യാഭ്യാസ തുല്യതാ സംരക്ഷണ ജാഥയ്ക്ക് ഇരിങ്ങാലക്കുട മേഖലയില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് ജിജി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം ജി.രാജീവന്‍, സംസ്ഥാന രക്ഷാധികാരികളായ രാജന്‍ തോമസ്, ഡോ. രാജേഷ് മേനോന്‍, ജില്ലാ ഭാരവാഹികളായ ബിസ്മി ജോഷി, സന്ധ്യാ റാണി, ബഷീര്‍ ആര്‍.എസ്, സി.റ്റി. വിനോദ്, ബിജു പൗലോസ്, കുമാര്‍ സി കെ, ഹുസൈന്‍ എം.എ എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ. എം വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് സ്റ്റഡീസ് സെന്റര്‍ സെക്രട്ടറി സുമി മധു സ്വാഗതവും ജ്യോതിസ് കോളേജ് വിദ്യാര്‍ത്ഥി ജോണ്‍സ് ആന്റണി നന്ദിയും പറഞ്ഞു. സെന്റ്. ജോസഫ്സ് സ്റ്റഡി സെന്ററിലെയും ജ്യോതിസ് കോളേജിലെയും വിദ്യാര്‍ത്ഥികള്‍ ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു.

 

Advertisement