പെന്‍ഷന്‍കാര്‍ പ്രകടനവും ധര്‍ണയും നടത്തി.

97

ഇരിങ്ങാലക്കുട:സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശപത്രിക അടിയന്തരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കെ.എസ്.എസ് .പി .യു ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്കിന്റെയും റൂറല്‍ ബ്ലോക്കിന്റെയും ആഭിമുഖ്യത്തില്‍ സിവില്‍സ്റ്റേഷന്‍ പരിസരത്ത് പ്രകടനവും ധര്‍ണയും നടത്തി. ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ .കെ ഉദയ പ്രകാശ് ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യന്‍ മാളിയേക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എസ്.എസ് .പി .യു ജില്ലാ വൈസ് പ്രസിഡന്റ് എം .തുളസി ടീച്ചര്‍ വിശദീകരണവും, ജോസ് കോമ്പാറ, വി.വി വേലായുധന്‍, എം കെ ഗോപിനാഥന്‍ മാസ്റ്റര്‍ ,ആന്‍ഡ്രൂസ്,ടി .വി യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു. സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും എം.ടി വര്‍ഗീസ്, കെ. ജി സുബ്രഹ്മണ്യന്‍ ,നസീര്‍,ഖാദര്‍ ഹുസൈന്‍, അലോഷ്യസ്, രാജഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Advertisement