ശീത കാല പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

113
Advertisement

മുരിയാട്:മുരിയാട് കൃഷിഭവന്‍ ജനകീയാസൂത്രണം പദ്ദതി പ്രകാരമുള്ള ശീത കാല പച്ചക്കറി തൈകള്‍ കബേജ് ,കോളിഫ്‌ലവര്‍ ,തക്കാളി ,മുള്ളങ്കി മുതലായവയുടെ വിതരണോല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അജിത രാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ടി വി വല്‍സന്‍, കൃഷി ആപ്പിസര്‍ രാധിക കെ യു ,കൃഷി അസ്സിസ്റ്റന്റ് മാരായ ഷൈനി വി എ, മായ കെ.കെ, ജിനി ടി എന്നിവര്‍ പ്രസംഗിച്ചു.