കേരളപ്പിറവി ദിനത്തില്‍ ഹെല്‍മെറ്റ് ബോധവല്‍ക്കരണ റാലി

105

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സൈക്ലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ‘നമ്മുടെ ഇരിങ്ങാലക്കുട’ കൂട്ടായ്മയുടെയും, ‘ടാലന്റ് ഷെയറി’ന്റെയും സഹകരണത്തോടെ നടത്തുന്ന റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഹെല്‍മെറ്റ് ക്യാമ്പയിന്റെ ഔദ്യോഗിക ഉല്‍ഘാടനവും വിളംബര റാലിയും നവംബര്‍1ന് കേരളപ്പിറവി ദിനത്തില്‍ നടത്തപ്പെടും.രാവിലെ 9.30 ന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍, ഡി വൈ എസ് പി ഫേമസ് വര്‍ഗീസ് റാലി ഫ്‌ലാഗ് ഓഫ് ചെയ്യും.തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 മണി വരെ റാലി ഇരിങ്ങാലക്കുടയിലെ വിവിധ സ്‌കൂളുകളിലേക്ക് നീങ്ങുന്നതാണ്.സൈക്കിളും ഹെല്‍മറ്റും ഉള്ള എല്ലാ സൈക്കിള്‍ യാത്രക്കാര്‍ക്കും ഈ റാലിയില്‍ പങ്കെടുക്കാവുന്നതാണ്.ഹെല്‍മെറ്റ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തുന്ന ഈ സൈക്കിള്‍ വിളംബര റാലിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 9.15 ന് കാട്ടുങ്ങച്ചിറയിലുള്ള ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ എത്തിച്ചേരണം.റാലിയില്‍ പങ്കെടുക്കുന്നവര്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിച്ചിരിക്കണം.പങ്കെടുക്കുന്നവര്‍ റോഡ് നിയമങ്ങള്‍ പാലിച്ചു മാത്രമേ സഞ്ചരിക്കാവൂ.പങ്കെടുക്കുന്നവര്‍ ആവശ്യത്തിന് കുടിവെള്ളം കൈയ്യില്‍ കരുതേണ്ടതാണ്.പങ്കെടുക്കുന്നവര്‍ ഏകദേശം 15 കി മീ ദൂരം സൈക്കിളില്‍ സഞ്ചരിക്കേണ്ടി വരും.അടിയന്തിരാവശ്യത്തിനായി ആംബുലന്‍സ് സൗകര്യം റാലിയില്‍ ഉടനീളം ഉണ്ടായിരിക്കുന്നതാണ്.സൈക്കിള്‍ ഉപയോഗിക്കുന്ന നിര്‍ധനരായ കുട്ടികള്‍ക്ക് കുറഞ്ഞ നിരക്കിലും, മറ്റുള്ളവരെ ബോധവല്‍ക്കരണത്തിലൂടെ സ്വയം ഹെല്‍മെറ്റ് വാങ്ങിപ്പിച്ചും അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സൈക്കിള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുട്ടികളും ഹെല്‍മറ്റ് ധരിച്ച് സൈക്കിള്‍ ഓടിക്കുന്ന പദ്ധതിയാണ് ഇതുകൊണ്ട് വിഭാവനം ചെയ്യുന്നത്.

 

Advertisement