കണ്ടിജന്റ് തൊഴിലാളികള്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഓഫീസിനുമുന്നില്‍ സൂചന പ്രതിഷേധസമരം നടത്തി

179
Advertisement

മുനിസിപ്പല്‍ &കോര്‍പ്പറേഷന്‍ കണ്ടിജന്റ് തൊഴിലാളികള്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഓഫീസിനുമുന്നില്‍ സൂചന പ്രതിഷേധസമരം നടത്തി.ഡ്രസിംഗ് റൂമിന്റെ പണി അടിയന്തരമായി പൂര്‍ത്തിയാക്കുക, യൂണിഫോം സമയബന്ധിതമായി വിതരണം ചെയ്യുക, പകരം തൊഴിലാളികളെ നിയമിക്കുക, ചെരിപ്പ്, ബൂട്ട്, മഴക്കോട്ട് എന്നിവ സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു മുന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ സൂചനാ സമരം നഗരസഭ പ്രതിപക്ഷ നേതാവ് പി വി ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലേഴ്സ് ,കണ്ടിജന്റ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു

 

Advertisement