ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഉപജില്ലാ നീന്തല്‍ മേളയില്‍ തുടര്‍ച്ചയായി 52-ാം തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായതിലും, ജില്ലാ നീന്തല്‍ മേളയില്‍ ഇരിങ്ങാലക്കുട ഉപജില്ലക്ക് ഓവറോള്‍ നേടിയതില്‍ സ്‌കൂള്‍ കുട്ടികള്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചതില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഗ്രാമം ചുറ്റി ചെണ്ടമേളത്തോടെ ആഹ്‌ളാദപ്രകടനം നടത്തി. പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ്, ഹെഡ്മാസ്റ്റര്‍ മെജോ പോള്‍, കായികധ്യാപകന്‍ ആള്‍ഡ്രിന്‍ ജെയ്‌സ്, മാനേജ്‌മെന്റ് പ്രതിനിധികളായ എ.സി.സുരേഷ്, കെ.കെ.കൃഷ്ണന്‍ നമ്പൂതിരി, പി.ടി.എ.അംഗം കെ.എസ്.സജു, സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement