ഇരിങ്ങാലക്കുട : പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ AITUC നടവരമ്പ് യൂണിറ്റ് 7ാ മത് സമ്മേളനം നടന്നു. ജില്ലാ പ്രസിഡണ്ട് ടി.കെ. .സുധീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.പി.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഹരിദാസ് റഷീദ് കാറളം, ടി.കെ.വിക്രമന്‍, ടി.ആര്‍.സുനില്‍ ,സുരേഷ്‌തേറാട്ടില്‍, മില്‍ട്ടണ്‍ ഫ്രീഡോ, മോഹനന്‍ കാര്യേഴത്ത് എന്നിവര്‍ സംസാരിച്ചു.റോഡ് സുരക്ഷാ പദ്ധതിയുടെ പേരില്‍ മോട്ടോര്‍ നിയമങ്ങള്‍ മാറ്റിയെഴുതുകയും പുതിയ നിയമങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നത് രാജ്യത്തെ മോട്ടോര്‍ വ്യവസായ തൊഴില്‍ ജീവിത മേഖലകളെ തകര്‍ക്കുകയും കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് തീറെഴുതി കൊടുക്കാനുമുള്ള ഗൂഡ ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.
ഇരിങ്ങാലക്കുട ചന്തക്കുന്ന് മുതല്‍ വെളളങ്കല്ലൂര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയും അപകടാവസ്ഥയും പരിഹരിക്കുക.ലീഗല്‍ മെട്രോളജിയുടെ അമിത പിഴ ഈടാക്കല്‍ അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രമേയം അവതരിപ്പിച്ചു.