കല്ലംകുന്ന് ദേവാലയ ഊട്ടുതിരുനാള്‍ ഒക്ടോബര്‍ 27 ന്

210

കല്ലംകുന്ന് : കല്ലംകുന്ന് സെന്റ് സെബാസ്‌ററ്യന്‍സ് ഇടവക ദേവാലയത്തില്‍ പരിശുദ്ധ ജപമാലരാജ്ഞിയുടെ ഒക്ടോബര്‍ 27ന് നടക്കുന്ന ഊട്ടു തിരുനാളിന് വികാരി റവ. ഫാ. സെബി കൊളങ്ങര കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. ഞായറാഴ്ച രാവിലെ 10മണിക്ക് നടക്കുന്ന ആഘോഷകരമായ പാട്ടുകുര്‍ബാനക്ക് സഹൃദയ അഡ്വാന്‍സ്ഡ് കോളേജ് ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ ഷാജു ചിറയത്ത് മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുസ്വരൂപം വഹിച്ചു പള്ളി ചുറ്റി പ്രദക്ഷിണവും, അനുഗ്രഹദായകമായ ഊട്ടും ഉണ്ടായിരിക്കും. ഊട്ടുതിരുനാളിന്റെ വിജയത്തിനായി വികാരി റവ. ഫാ. സെബി കൊളങ്ങര, ട്രസ്റ്റീമാരായ പി ആര്‍ പോള്‍സന്‍, എന്‍. ആര്‍ പോള്‍, എന്‍ ജെ ജോര്‍ജ് കണ്‍വീനര്‍ പി കെ ആര്‍ ജോണ്‍സന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു

 

Advertisement