Monday, March 16, 2026
25.1 C
Irinjālakuda

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നു

 

ഇരിങ്ങാലക്കുട : കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നായ ഇരിങ്ങാലക്കുടബ്ലോക്ക് പഞ്ചായത്ത് ഗുണമേന്മയാര്‍ന്ന സേവന സാഹചര്യങ്ങള്‍ ഒരുക്കികൊണ്ട് അന്തര്‍ദേശീയ നിലവാരത്തിലേക്ക് എത്തി. സര്‍ക്കാര്‍ ഏജന്‍സിയായ ‘കില’വഴി ഐ.എസ്.ഒ കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതിയും ഇനി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടേയും സംസ്ഥാന പദ്ധതികളുടേയും പ്രധാന നടത്തിപ്പ് ഏജന്‍സി എന്ന നിലയിലും ജില്ല-ഗ്രാമപഞ്ചായത്തുകളുടെ ഏകോപന ഏജന്‍സി എന്ന രീതിയിലും സങ്കീര്‍ണ്ണങ്ങളായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന് പുറമെ മാലിന്യ സംസ്‌ക്കരണമേഖലയിലും കാര്‍ഷികമേഖലയിലും ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചയാത്ത് ഹാളില്‍ വെച്ച് നടത്തുന്ന ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപന ചടങ്ങ് ഇരിങ്ങാലക്കുട എം.എല്‍.എ.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം ഓഫീസര്‍, തൃശ്ശൂര്‍ അസി. ഡെവലപ്മെന്റ് കമ്മീഷണര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ററാന്റിംഗ് കമ്മറ്റി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

 

Hot this week

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

Topics

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ മണപ്പുറം ഫിനാൻസ്...

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...
spot_img

Related Articles

Popular Categories

spot_imgspot_img