വ്യാജ ലൈസെന്‍സ് കേസ് പ്രതി നിഖില്‍ കണ്ണൂരില്‍വെച്ച് പോലീസ് പിടിയിലായതായി സൂചന

469
Advertisement

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ എം.എസ്.ഡബ്യൂ വിദ്യാര്‍ത്ഥി ആന്‍സി മരണപ്പെടാന്‍ ഇടയായ മലക്കപ്പാറ ബസ്സപകടത്തില്‍ ഡ്രൈവറായിരുന്നു നിഖില്‍. നിഖില്‍ വ്യാജ ലൈസന്‍സ് നിര്‍മ്മിച്ച് കോളേജ് അധികാരികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് വഞ്ചന കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്റ്റ് കോളേജ് അധികാരികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. എസ്.ഐ.സുബിന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരില്‍വെച്ച് നിഖിലിനെ പിടികൂടിയതായാണ് സൂചന.

Advertisement