കേരളോത്സവം 2019 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 10 വരെ

238

ഇരിങ്ങാലക്കുട : കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം 2019 ന്റെ ഉദ്ഘാടനം നഗരസഭ ഓഫീസില്‍ വെച്ച് നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ കലാ-കായിക-സാംസ്‌കാരിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ യൂത്ത് കോ-ഓഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍, വികസന കാര്യസ്റ്റാന്‍ിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശി, വാര്‍ഡ് കൗണ്‍സിലര്‍മാരായ സോണിയ ഗിരി, പി.വിശിവകുമാര്‍, എം.സി.രമണന്‍, സന്തോഷ് ബോബന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഇരിങ്ങാലക്കുട നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്‍.സജീവ് നന്ദി രേഖപ്പെടുത്തി. കേരളോത്സവം ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 10 വരെയാണ്.

Advertisement