ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ നീന്തല്‍ മേള അവിട്ടത്തൂര്‍ എല്‍. ബി. എസ് .എം. എച്ച്. എസ്. എസിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

169

ഇരിങ്ങാലക്കുട: അമ്പത്തി രണ്ടാമത് ഉപജില്ലാ നീന്തല്‍ മേളയില്‍ 285 പോയിന്റ് നേടി അവിട്ടത്തൂര്‍ എല്‍. ബി. എസ്. എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. തുടര്‍ച്ചയായി 52 തവണയാണ് അവിട്ടത്തൂര്‍ സ്‌കൂള്‍ ഓവറോള്‍ നേടുന്നത്. 134 പോയിന്റ് നേടി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ എച്ച് .എസ് .എസ്സും 133 പോയിന്റ് എടതിരിഞ്ഞി എച്ച് .ഡി.പി എച്ച് എസ് എസ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അവിട്ടത്തൂര്‍ LBSM സ്‌കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളും ഒന്നാം സ്ഥാനം നേടി . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ . അബ്ദുല്‍ റസാഖ് ട്രോഫികള്‍ നല്‍കി. സീനിയര്‍ സൂപ്രണ്ട് പി ആര്‍ സുനില്‍കുമാര്‍ ,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ രാജേഷ് ,ഹെഡ്മാസ്റ്റര്‍ മെജോ പോള്‍ , പി കെ ശശി, എ .സി സുരേഷ് ,കെ പി ദേവസ്സി , ആള്‍ഡ്രിന്‍ ജെയിംസ്, കെ കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു

 

Advertisement