ഒന്നാന്തരം നാലാം ക്ലാസ് പടിയൂര്‍ ഡോണ്‍ ബോസ്‌കോ യൂറോപ്യന്‍ പ്രൈമറി സ്‌കൂളില്‍ ആരംഭിച്ചു

128

പടിയൂര്‍ :പുതുതലമുറക്ക് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം കൈകോര്‍ത്തുകൊണ്ട് പൊതുജന പങ്കാളിത്തത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഒന്നാന്തരം നാലാം ക്ലാസ്. പടിയൂര്‍ ഡോണ്‍ ബോസ്‌കോ യൂറോപ്യന്‍ പ്രൈമറി സ്‌കൂളിലെ ഒന്നാന്തരം നാലാം ക്ലാസ്സിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ കെ. യു അരുണന്‍ നിര്‍വഹിച്ചു. പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധന്‍ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മരിയ റാന്‍സം ഡിക്രൂസ് സ്വാഗതവും സ്‌കൂള്‍ മാനേജര്‍ ജി. പീറ്റര്‍ പെരേര നന്ദിയും പറഞ്ഞു.

 

Advertisement