ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ജില്ലാ സി.ബി.എസ് .ഇ കലോത്സവം സ്റ്റേജ് ഇതര മത്സരങ്ങള്‍ നടന്നു. വിവിധ സ്റ്റേജുകളില്‍ നാല് കാറ്റഗറിയില്‍ 22 ഇനങ്ങളില്‍ ആണ് മത്സരം നടന്നത്. വിവിധ സി.ബി.എസ് .ഇ വിദ്യാലയങ്ങളില്‍ നിന്ന് 2600 ഓളം കുട്ടികള്‍ പങ്കെടുത്തു. നാളെ രാവിലെ കലോത്സവം ഉദ്ഘാടനത്തിന് ശേഷം വിവിധ കേന്ദ്രങ്ങളില്‍ സംഘനൃത്തം , ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം, ഒപ്പന ,വയലിന്‍ ഈസ്റ്റേണ്‍, മലയാള പ്രസംഗം, ലളിത ഗാനം, സംഘഗാനം, മാപ്പിളപ്പാട്ട്, ഇംഗ്ലീഷ് പ്രസംഗം, മലയാളം പദ്യപാരായണം, ഹിന്ദി പദ്യപാരായണം, ഇംഗ്ലീഷ് കഥ പറയല്‍ , ഇംഗ്ലീഷ് പദ്യപാരായണം, അറബി പദ്യ പാരായണം, സംസ്‌കൃത പദ്യപാരായണം, പവര്‍ പോയിന്റ് പ്രസന്റേഷന്‍ തുടങ്ങിയ മത്സരങ്ങള്‍ 16 സ്റ്റേജുകളില്‍ ആയി നടക്കും.
Advertisement