Friday, July 4, 2025
25 C
Irinjālakuda

കുട്ടംകുളം സമരത്തിന്റെ അമരക്കാരന്‍ സഖാവ് കെ. വി. ഉണ്ണിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണം ഇന്ന്

ഇരിങ്ങാലക്കുട-സ്വാതന്ത്ര സമരസേനാനിയും കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ട കുട്ടംകുളം സമരത്തിന്റെ നായകനുമായ കെ വി ഉണ്ണിഏട്ടന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാ ചരണം ഇന്ന്. സി പി ഐ ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അനുസ്മരണ പരിപാടികള്‍ക്ക് രാവിലെ 9ന് നടവരമ്പത്തെ ഉണ്ണിയേട്ടന്റെ വസതിയില്‍ പുഷ്പാര്‍ച്ചനയോടെ തുടക്കം കുറിക്കും.ഉച്ചക്ക് 3.30ന് എസ് എസ് ഹാളില്‍ അനുസ്മരണ സമ്മേളനം സി പി ഐ ദേശീയ കണ്ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉത്ഘാടനം ചെയ്യും,സി പി ഐ മണ്ഡലം കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ മുകളിലെ നിലയിലെ ഹാളിന് ഉണ്ണിയേട്ടന്റെ പേര് നാമകരണം എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ. പി. രാജേന്ദ്രന്‍ നിര്‍വഹിക്കും, ചിത്രം അനാചാതാനം സി പി ഐ ജില്ലാ സെക്രട്ടറി കെ. കെ. വത്സരാജ് നിര്‍വഹിക്കും.ടി. കെ. സുധീഷ്, പി. മണി, കെ. ശ്രീകുമാര്‍, എന്‍. കെ. ഉദയ പ്രകാശ്, കെ. വി. രാമ ദേവന്‍, കെ. വി. മോഹനന്‍ എന്നിവര്‍ പ്രസംഗിക്കും.സ്വാതന്ത്ര സമരസേനാനി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്, ട്രെയ്ഡ് യൂണിയന്‍ സംഘാടകന്‍, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്നി നിലകളില്‍ ആറുപതിറ്റാണ്ടുനീണ്ടുനിന്ന പൊതുപ്രവര്‍ത്തനതിന് അന്ത്യം കുറിച്ച് ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ഇരിങ്ങാലക്കുട എം.എല്‍.എ.യുമായിരുന്ന കെ.വി.കെ. വാരിയരാണ് കെ. വി. ഉണ്ണിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാക്കി മാറ്റുന്നത്. മുനിസിപ്പാലിറ്റിയിലെ തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് കെ.വി. ഉണ്ണി ട്രേഡ് യൂണിയന്‍ രംഗത്തേക്ക് കടന്നുവരുന്നത്. സമൂഹം അറപ്പോടും വെറുപ്പോടും കൂടി കണ്ടിരുന്ന ആ സമൂഹത്തെ സംഘടിപ്പിച്ച അന്ന് വിപ്ലവകരമായ ഒരു പ്രവര്‍ത്തനമായിട്ടാണ് അറിയപ്പെട്ടത്. നടവരമ്പിലെ ഓടുനിര്‍മ്മാണ തൊഴിലാളി യൂണിയന്‍, ഇരിങ്ങാലക്കുട പിടിക തൊഴിലാളി യൂണിയന്‍ എന്നിവയും സംഘടിപ്പിച്ചു. അന്തിക്കാട് കഴിഞ്ഞാല്‍ കേരളത്തിലെ പ്രധാനപ്പെട്ട ചെത്തുതൊഴിലാളി യൂണിയനാണ് ഇരിങ്ങാലക്കുട ചെത്തുതൊഴിലാളി യൂണിയന്‍. ഈ യൂണിയന്‍ സംഘടിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് ഉണ്ണിയേട്ടനാണ്. തുടക്കം മുതലെ അതിന്റെ ഭാരവാഹിയായിരുന്നു. അന്തരിക്കുന്ന സമയം യൂണിയന്റെ പ്രസിഡന്റായിരുന്നു. 1956 മുതല്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. 1946 ജൂണ്‍ 23ന് ഐതിഹാസികമായ കുട്ടംകുളം സമരം നടക്കുന്നത്. 936ല്‍ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചീട്ടും പഴയ കൊച്ചിരാജ്യത്തിന്റെ ഭാഗമായ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആരാധാന സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും വിലക്കിയിരുന്നു. ക്ഷേത്രത്തിന് മുന്‍വശത്തുള്ള കുട്ടംകുളം റോഡില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഒരു തീണ്ടല്‍ ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇരിങ്ങാലക്കുടയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ വിലക്കിനെതിരെ സമരം നടത്താന്‍ തീരുമാനിച്ചു. എസ്.എന്‍.ഡി.പി.യും കെ.പി.എം.എസ്സും ഈ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം കൈകോര്‍ത്തു. പാര്‍ട്ടി നേതാക്കളായ പി.കെ. കുമാരന്‍, പി.കെ. ചാത്തന്‍ മാസ്റ്റര്‍, കെ.വി.കെ. വാരിയര്‍, പി. ഗംഗാധരന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ സമരത്തിന് നേതൃത്വം വഹിച്ചു. ജൂണ്‍ 23ന് അയ്യങ്കാവ് മൈതാനത്തുചേര്‍ന്ന സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപന സമ്മേളനത്തില്‍ പി. ഗംഗാധരന്റെ ആഹ്വാനപ്രകാരം കുട്ടംകുളം റോഡിലേക്ക് സമരഭടന്‍മാര്‍ എത്തി. കുപ്രസിദ്ധ നേതൃത്വത്തിലുള്ള വന്‍ പോലിസ് സന്നാഹം അവിടെ നിലയുറപ്പിച്ചിരുന്നു. അവരേയും ഭേദിച്ചുകൊണ്ട് സമരക്കാര്‍ മുന്നോട്ടുപോയപ്പോള്‍ പോലീസ് ഭീകരമായി മര്‍ദ്ദിച്ചു. ഉണ്ണിയേയും ഗംഗാധരനേയും വിളക്കുകാലില്‍ കെട്ടിയിട്ട് രാത്രിവരെ മര്‍ദ്ദിച്ചു. ഠാണാവിലെ പോലീസ് ലോക്കപ്പില്‍ അടച്ചു. 32 പേര്‍ക്കെതിരെ ഇതില്‍ കേസെടുത്തു. പിന്നീട് പനമ്പിള്ളി രാഘവമേനോന്‍ തിരുകൊച്ചി പ്രധാനമന്ത്രിയായതിന് ശേഷമാണ് കേസ് അവസാനിപ്പിച്ചത്. പാര്‍ട്ടിനിരോധിച്ച 1951 വരെ കെ.വി. ഉണ്ണി ഒളുവില്‍ പാര്‍ത്തു. പോലീസ് മര്‍ദ്ദനവും ജയില്‍ വാസവും അനുഭവിച്ചു. പാലിയം സമരത്തിലും നടവരമ്പ് കര്‍ഷക സമരത്തിലും പങ്കെടുത്തിരുന്നു. സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചീട്ടുണ്ട്. ഇരിങ്ങാലക്കുട കല്ലുങ്ങല്‍ വേലാണ്ടി- കാളി ദമ്പതികളുടെ നാലാമത്തെ മകനാണ്. കുറച്ചുകാലം വൈദ്യം പഠിക്കുകയും ഠാണാവില്‍ അദ്ദേഹത്തിന്റെ ബന്ധുവിന്റെ സ്ഥാപനത്തില്‍ കണ്ണുചികിത്സ നടത്തുകയും ചെയ്തു.

 

Hot this week

ഇരിങ്ങാലക്കുട മാർക്കറ്റിൽ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലായ്...

ജെ.സി.ഐ. 20-ാം വാർഷിക ആഘോഷം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 20ാം വാർഷിക ആഘോഷം ജെ.സി.ഐ. ഇന്ത്യ മുൻ നാഷ്ണൽ...

കേരള എൻജിനീയറിങ് എക്സാമിൽ രണ്ടാം സ്ഥാനം കീഴടക്കിയ ഹരികിഷൻ

ഇരിങ്ങാലക്കുട : കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലത്തിൽ സംസ്ഥാന തലത്തിൽ...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ...

പൂമംഗലം പഞ്ചായത്തില്‍ ഡോക്ടര്‍ടേഴ്‌സ് ദിനം ആചരിച്ചു

ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത്‌...

Topics

ഇരിങ്ങാലക്കുട മാർക്കറ്റിൽ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലായ്...

ജെ.സി.ഐ. 20-ാം വാർഷിക ആഘോഷം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 20ാം വാർഷിക ആഘോഷം ജെ.സി.ഐ. ഇന്ത്യ മുൻ നാഷ്ണൽ...

കേരള എൻജിനീയറിങ് എക്സാമിൽ രണ്ടാം സ്ഥാനം കീഴടക്കിയ ഹരികിഷൻ

ഇരിങ്ങാലക്കുട : കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലത്തിൽ സംസ്ഥാന തലത്തിൽ...

പൂമംഗലം പഞ്ചായത്തില്‍ ഡോക്ടര്‍ടേഴ്‌സ് ദിനം ആചരിച്ചു

ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത്‌...

സെൻ്റ്. ജോസഫ്സ് കോളജിൽ നാലു വർഷ ബിരുദ പഠനത്തിൻ്റെയും ബിരുദാനന്തര പഠനത്തിൻ്റെയും ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു

സെൻ്റ്. ജോസഫ്സ് കോളജിൽ നാലു വർഷ ബിരുദ പഠനത്തിൻ്റെയും ബിരുദാനന്തര പഠനത്തിൻ്റെയും...

എറിയാട് ആതിര കുറിക്കമ്പനിയിൽ ₹.988500/- രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സഹോദരങ്ങളായ 2 പ്രതികൾ റിമാന്റിൽ.

കൊടുങ്ങല്ലൂർ : എറിയാടുള്ള ആതിര കുറിക്കമ്പനിയുടെ പേരിൽ രണ്ട് പേരിൽ നിന്നായി...
spot_img

Related Articles

Popular Categories

spot_imgspot_img