അഭിജിത്ത് സ്വപ്‌നഭവന തക്കോല്‍ ദാനം ഒക്ടോബര്‍ 23ന്

248

ഇരിങ്ങാലക്കുട: കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ്സില്‍ ഫുള്‍എപ്ലസ്സ് വാങ്ങി വീട്ടിലെ പട്ടിണി കാരണം ഇരിങ്ങാലക്കുട കെ.എസ്.പാര്‍ക്കിന് സമീപം ബലൂണ്‍ വിറ്റ് നടന്നീരുന്ന പുല്ലൂര്‍ ആള്‍ച്ചിറപ്പാടം എരിപ്പാടത്ത് അഭിജിത്ത് എന്ന കുട്ടിക്ക് സുമനസ്സുകളുടെ സഹായത്തോടെ വീട് ഒരുക്കി. സിപിഐഎം പുല്ലൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ഭൂമി വാങ്ങി അതില്‍ വീട് വെച്ച് നല്‍കുന്നു. സേവന സന്നദ്ധരായ നല്ല മനുഷ്യരുടെ സഹകരണത്തോടെയാണ് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച് നല്‍കുന്നത്. പ്രസ്തുത വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ദാന ചടങ്ങ് ഒക്ടോബര്‍ 23 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് മുന്‍നിയമസഭാ സ്പീക്കറും, സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. ജില്ലാ സെക്രട്ടറി എം.എം.വര്‍ഗ്ഗീസ് ഭൂമിയുടെ ആധാരം സമര്‍പ്പിക്കുന്നു. സി.പി.ഐ. എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട് അഡ്വ.കെ.ആര്‍.വിജയ, ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍, പ്രൊഫ.കെ.യു.അരുണന്‍എം.എല്‍.എ., ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പി.ദിവാകരന്‍ , ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ടി.ജി.ശങ്കനാരായണന്‍, കെ.പി.ദിവാകരന്‍, ശശീധരന്‍തേറാട്ടില്‍, ജോസ്.ജെ.ചിറ്റിലപ്പിള്ളി, കെ.പി.പ്രശാന്ത്, കെ.എം.ദിവാകരന്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement