പുല്ലൂര്‍ നാടകരാവിനു സംഘാടക സമിതിയായി

207

പുല്ലൂര്‍:ചമയം നാടകവേദിയുടെ 24മത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പുല്ലൂര്‍ നാടകരാവ് 2019നു സ്വാഗതസംഘം കമ്മറ്റി രൂപികരിച്ചു .ചമയം പ്രസിഡന്റ് .
എ .എന്‍ രാജന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ പ്രൊഫ;സാവിത്രി ലക്ഷ്മണന്‍ ഉത്ഘാടനം ചെയ്തു. കലാഭവന്‍ നൗഷാദ് ,ശശിധരന്‍ തേറാട്ടില്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. വി .കെ .ലക്ഷ്മണന്‍ ഗ്രാമീണ നാടകവേദികളുടെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി .സക്രട്ടറി ഷാജു തെക്കൂട്ട് സ്വാഗതവും അനില്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു . നവംബര്‍ 24മുതല്‍ 30വരെ ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ നാടകരാവ് നടക്കും.അന്തരിച്ച ചലച്ചിത്ര നാടക സംവിധായകാനും നടനുമായ ഗിരിഷ് കര്‍ണ്ണാടിനാണ് ഇത്തവണത്തെ നാടകരാവ് സമര്‍പ്പിക്കുന്നത് .സ്വാഗതസംഘം ഭാരവാഹികളായി ചെയര്‍മാന്‍ എ.എന്‍ .രാജന്‍, ജെനറല്‍ കണ്‍വീനര്‍ പുല്ലൂര്‍ സജു ചന്ദ്രന്‍ ,ട്രഷറര്‍ ടി.ജെ .സുനില്‍കുമാര്‍ എന്നിവരടക്കം 101പേര്‍ അടങ്ങുന്ന സ്വാഗതസംഘം കമ്മറ്റി രൂപികരിച്ചു

 

Advertisement