ശാസ്ത്രമേളയില്‍ ഇരിങ്ങാലക്കുട എല്‍.എഫ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി

231

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യഭ്യാസ ശാസ്ത്രമേള സമാപിച്ചു. രണ്ട് ദിവസമായി നടന്ന ശാസ്ത്രമേളയില്‍ ഇരിങ്ങാലക്കുട എല്‍എഫ് സ്‌കൂള്‍ 493 പോയിന്റ് വാങ്ങി ഓവറോള്‍ ചാമ്പ്യന്‍മാരായി. 452, 380 എന്നിങ്ങനെ പോയിന്റ് വാങ്ങി ആനന്ദപുരം എസ്.എച്ച.്എസ്.എസ് സ്‌കൂള്‍ രണ്ടാം സ്ഥാനവും, ഇരിങ്ങാലക്കുട എന്‍.എച്ച്.എസ്.എസ്. മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്‍.വിനോദ് അദ്ധ്യക്ഷത വഹിച്ചു.പൂമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഈനാശു പല്ലിശ്ശേരി സമ്മാനദാനം നിര്‍വ്വഹിച്ചു. കത്രീന ജോര്‍ജ്ജ്്, വി.സി.ജിനേഷ്, കെ.യു.പ്രേംജി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യോഗത്തില്‍ വികസനസമിതി കണ്‍വീനര്‍ സി.എസ്.അബ്ദുള്‍ഹഖ് സ്വാഗതവും സ്വപ്‌ന ഉദയപ്രകാശ് നന്ദിയും പറഞ്ഞു.

Advertisement