Wednesday, May 7, 2025
31.9 C
Irinjālakuda

ഗുരുവായൂരപ്പന്‍ ഗാനാജ്ഞലി പുരസ്‌കാരത്തിനുവേണ്ടിയുളള സംഗീതമത്സരം ഡിസംബര്‍ 21ന്

ഇരിങ്ങാലക്കുട : ഗുരുവായൂരപ്പന്‍ ഗാനാജ്ഞലി പുരസ്‌കാരത്തിനുവേണ്ടി ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും,ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിള്‍ ട്രസ്റ്റും,സംയുക്തമായി ഡിസംബര്‍ 21 ശനിയാഴ്ച അഖിലേന്ത്യാടിസ്ഥാനത്തില്‍ സംഗീത മത്സരം നടത്തുന്നു. 16 വയസ്സിന് താഴെ ഉള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും16 മുതല്‍ 25 വരെ വയസ്സുള്ളവര്‍ സീനിയര്‍ വിഭാഗത്തിനും ഇരിങ്ങാലക്കുടയില്‍വെച്ച് കര്‍ണ്ണാടക സംഗീതം മത്സരം സംഘടിപ്പിക്കുന്നു. ‘സുന്ദരനാരായണ’ എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന യശശരീരനായ ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി വടക്കെ പാലാഴി നാരായണന്‍കുട്ടി മേനോന്‍ രചിച്ച ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള കൃതികളാണ് ഈ മത്സരത്തില്‍ ആലപികേണ്ടത്. പക്കമേളം സംഘാടകസമിതി ഏര്‍പ്പെടുത്തും. ജൂനിയര്‍ വിഭാഗത്തിന് കൃതി മാത്രവും സീനിയര്‍ വിഭാഗത്തിന് രാഗം, നിരവല്‍, മനോധര്‍മ്മസ്വരം എന്നിവയോടുകൂടി കൃതിയും ആലപിക്കണം. ജൂനിയര്‍ വിഭാഗത്തിന് ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2500 രൂപയും സീനിയര്‍ വിഭാഗത്തിന് 10,000 രൂപ, 7500രൂപ, 5000 രൂപ എന്നീ തുകകളും സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ഗുരുവായൂരപ്പന്‍ ഗാനാജ്ഞലി പുരസ്‌കരവും ഏപ്രില്‍ മാസത്തില്‍ നാദോപാസന നടത്തുന്ന സ്വാതി നൃത്ത സംഗീതോത്സവത്തില്‍ സംഗീതക്കച്ചേരി അവതരിപ്പിക്കുവാനുള്ള വേദിയും നല്കുന്നതാണ്. കൂടാതെ ഒന്നാം സ്ഥാനം ലഭിക്കുന്ന സീനിയര്‍ മത്സരാര്‍ത്ഥി മുന്‍കൂട്ടി നിര്‍ദ്ദേശിക്കുന്നവരുടെ ശ്രീഗുരുവായൂരപ്പന്റെ മുദ്രണം ചെയ്ത് സ്വര്‍ണ്ണ മുദ്രയും നല്‍കുവാന്‍ നിശ്ചയിച്ചിട്ടുണ്ട്. സംഗീതമത്സരത്തില്‍ പങ്കെടുക്കുവാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 2019 നവംബര്‍ 10 നാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.nadopasana.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് പി.നന്ദകുമാര്‍, എ.എസ്.സതീശന്‍, സി.നന്ദകുമാര്‍, സോണിയഗിരി, ഷീലമേനോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Hot this week

പോലീസ് സേനയിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട: പോലീസ് സേനയിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ...

സിപിഐഎം പ്രവർത്തകരെ വധിക്കാൻ ശ്രമം ബിജെപി പ്രവർത്തകൻ റിമാൻന്റീൽ

ഇരിങ്ങാലക്കുട : പാഴായി ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിൽ സിപിഐഎം പ്രവർത്തകരെ വധിക്കാൻ...

2025 മെയ് 20 ദേശീയ പണിമുടക്ക്

ഇരിഞ്ഞാലക്കുട: മെയ് 20ലെ ദേശീയ പണിമുടക്കിന്റെ ഭാഗമായി അധ്യാപകരും ജീവനക്കാരും മുകുന്ദപുരം...

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

Topics

ശില്പശാല സംഘടിപ്പിച്ചു

കേരള കർഷക സംഘം തൃശൂർ ജില്ലാ ഇരിങ്ങാലക്കുട മേഖലാ ശില്പശാല കർഷക...

BJPപ്രതിഷേധജ്വാല

നിലവിൽ ഉണ്ടായിരുന്ന ഏടതിരിഞ്ഞി വില്ലേജ്ഓഫീസ് പൊളിച്ച് മാറ്റി ഒരു വർഷം കഴിഞ്ഞിട്ടും...

കേരള കർഷക സംഘം തൃശൂർ ജില്ലാ മേഖലാ ശില്പശാല സംഘടിപ്പിച്ചു

കേരള കർഷക സംഘം തൃശൂർ ജില്ലാ ഇരിങ്ങാലക്കുട മേഖലാ ശില്പശാല കർഷക...
spot_img

Related Articles

Popular Categories

spot_imgspot_img