സിഡിഎസ് ജിആര്‍സി വാരാചരണം നടന്നു

96
Advertisement

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ സി ഡി എസില്‍ ജിആര്‍സി വാരാചരണവും മാനസികാരോഗ്യ ദിനാചരണവും നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അധ്യക്ഷനായി.സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷീല സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ,വികസന കാര്യ ക്ഷേമ കമ്മറ്റി ചെയര്‍മാന്‍ ,അസിസ്റ്റന്റ് സെക്രട്ടറി കെ.സി.പ്രേമലത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ബോണ്‍സി മാനസികാരോഗ്യത്തെ കുറിച്ച് ക്ലാസ് എടുത്തു.