ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം ആരംഭിച്ചു

368


ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം ബുധന്‍, വ്യാഴം തിയ്യതികളില്‍ കല്‍പറമ്പ് ബി.വി.എം.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വടൂക്കര ഗവ.യു.പി.സ്‌കൂള്‍, കല്‍പറമ്പ് ഹോളീക്രോസ് കോണ്‍വെന്റ് എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍വെച്ച് നടത്തുന്നു. ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു. പി.ആര്‍.സുനില്‍കുമാര്‍ സ്വാഗതവും ബിജു ആന്റണി നന്ദിയും പറഞ്ഞു. ബുധനാഴ്ച നടന്ന പ്രവര്‍ത്തിപരിചയം, ഐ.ടി., ഗണിതം, എന്നീ മത്സരങ്ങളില്‍ എല്‍.പി., യു.പി.എച്ച്.എസ്്., എച്ച്.എസ്്.എസ്., എന്നീ വിഭാഗങ്ങളിലായി ഇരുന്നൂറോളം സ്‌കൂളുകളില്‍ നിന്ന് ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ തൊണ്ണൂറോളം ഇനങ്ങളില്‍ മത്സരിച്ചു.

Advertisement