ഇരിങ്ങാലക്കുട പല്ലാവൂര്‍ വാദ്യ ആസ്വാദക സമിതിയുടെ ഗുരുപൂജ പുരസ്‌കാരം പ്രഖ്യാപിച്ചു

171
Advertisement

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട പല്ലാവൂര്‍ വാദ്യ ആസ്വാദക സമിതിയുടെ ഗുരുപൂജ പുരസ്‌കാരം പ്രഖ്യാപിച്ചു .5000 രൂപയും പൊന്നാടയുമാണ് പുരസ്‌കാരം .ഒക്ടോബര്‍ 28 ന് വൈകീട്ട് ഇരിങ്ങാലക്കുടയിലെ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ വെച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എ .കെ ബാലന്‍ പുരസ്‌കാരം വിതരണം ചെയ്യും .പരുത്തിപ്പുള്ളി കെ .സി രാമകൃഷ്ണന്‍ (പാവ കഥകളി ),പരുത്തിപ്പുള്ളി കെ .വി രാമകൃഷ്ണന്‍ (പാവ കഥകളി),പഴമ്പാലക്കോട് ഇരളപ്പന്‍ (ഹരിശ്ചന്ദ്രനാടകം ),പഴമ്പാലക്കോട് രാമന്‍കുട്ടി (ആര്യമാലനാടകം ),പഴമ്പാലക്കോട് ആണ്ടു (ആര്യമാലനാടകം ),ലളിത ഉണ്ണികൃഷ്ണന്‍ (തുയിലുണര്‍ത്തു പാട്ട് ) ,ചിറ്റേഴത്ത് രാമന്‍നായര്‍ (ചെണ്ട ),കുഴൂര്‍ ഉണ്ണി നമ്പീശന്‍ (മദ്ദളം ),കലാനിലയം പരമേശ്വരന്‍ (കഥകളി ചുട്ടി ) ,അമ്മാത്ത് പത്മനാഭന്‍ നായര്‍ (കുറുങ്കുഴല്‍ ) എന്നിവര്‍ക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുള്ളത്

 

Advertisement