ലോക ബാലിക ദിനം ആചരിച്ചു

430

നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലോക ബാലികദിനം ആചരിച്ചു. പി ടി എ. പ്രസിഡന്റ് അനിലന്‍ ഉത്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് മിട്ടായി, ബലൂണ്‍ എന്നിവ നല്‍കി ആശംസകള്‍ നേര്‍ന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ മുന്‍ പ്രൊഫസര്‍ സിസ്റ്റര്‍ ഡോക്ടര്‍ റോസ് ആന്റോ, ഇരിങ്ങാലക്കുട സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അപര്‍ണ ലവകുമാര്‍ എന്നിവരെ പ്രിന്‍സിപ്പാള്‍ എം . നാസറുദീന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മലാലയൂ സേഫ് സായി നൊബേല്‍ സമ്മാന o ഏറ്റു വാങ്ങി യ വേളയില്‍ നടത്തിയ പ്രസംഗം വിദ്യാര്‍ത്ഥി നി അല്‍ഫി യ കരീം പുന രവതരിപ്പിച്ചു ഗൈഡ്‌സ് ക്യാപ്റ്റന്‍ സി. ബി. ഷക്കീല നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന്‍, എച്. എം.ലാലി എ. എ, അധ്യാപികമാരായ ജയസൂനം,ഡോക്ട ര്‍. അനി ത, മാതൃ സംഘo പ്രസിഡന്റ് ബിന്ദു എന്നിവര്‍ സംസാരിച്ചു.

 

Advertisement