ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ,തൊഴില്‍ മേഖലയില്‍ കുടുതല്‍ നിക്ഷേപം നടത്തുക,കുറഞ്ഞ പ്രതിമാസ വേതനം 18000 രൂപയാക്കുക, തൊളിലുറപ്പ് തൊഴില്‍ദിനം 200 ആയി വര്‍ധിപ്പിക്കുക,കൂലികുടിശിക തീര്‍ത്ത് നല്‍കുക, വാര്‍ധക്യകാലപെന്‍ഷന്‍ 3000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍ഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തി.പൂതംകുളം മൈതാനിയില്‍ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം ഡോ പികെ ബിജു ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി അധ്യക്ഷനായി.എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് കെപി സന്ദീപ്, പ്രൊഫ കെയു അരുണന്‍ എംഎല്‍എ,യുവജനതാദള്‍ സംസ്ഥാന സെക്രട്ടറി റിനോയ് വര്‍ഗീസ്,മഹിള ജനത(എല്‍ജെഡി) സംസ്ഥാന സെക്രട്ടറി കാവ്യ പ്രദീപ്,ആര്‍ജെഡി ജില്ലാ പ്രസിഡന്റ രാജീവ് വേതോടി,ഉല്ലാസ്‌കളക്കാട്ട് , അഡ്വ കെആര്‍ വിജയ എന്നിവര്‍ സംസാരിച്ചു. കെപി ദിവാകരന്‍ സ്വാഗതവും കെസി പ്രേമരാജന്‍ നന്ദിയും പറഞ്ഞു.
ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തി
Advertisement