മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ നാല്പത്തി ഒന്നാമത് സ്റ്റേറ്റ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ്

195

നടവരമ്പ് :ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടെ അസ്സോസ്സിയേഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നാലപത്തി ഒന്നാമത് കേരളം സംസ്ഥാന സ്‌കൂള്‍ തല കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ വെച്ച് ഒക്ടോബര്‍ 12 ന് നടത്തുന്നു .അറുപതോളം സ്‌കൂളുകളില്‍ നിന്നായി എണ്ണൂറോളം കുട്ടികള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകീട്ട് 5 മണിക്ക് അവസാനിക്കും .ജെ .എസ് .കെ .എ റഫറിമാരായ സെന്‍സായി ,പി കെ ഗോപാലകൃഷ്ണന്‍ ,വിനോദ് മാത്യു ,ഷാജിലി ,കെ .എഫ് ആല്‍ഫ്രഡ് ,ഷാജി ജോര്‍ജ് ,ബാബു കോട്ടോളി എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സ്‌കൂള്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു .

Advertisement