മലക്കപ്പാറയില്‍ കോളേജ് ബസ് മറിഞ്ഞു: ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

2958
Advertisement

മലക്കപ്പാറ പരിധിയില്‍ പെരുംപാറയില്‍ വച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് പുറപ്പെട്ട ബസ് ഇന്ന് വൈകീട്ട് മറിഞ്ഞു. ങടണ വിദ്യാത്ഥിനിയായ പുല്ലൂര്‍ ഊരകം സ്വദേശി ആന്‍സി വര്‍ഗ്ഗീസ് പൊഴോലിപറമ്പില്‍ എന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടു. മൃതദേഹം ടാറ്റ ഫാക്ടറി ഹോസ്പിറ്റലില്‍. പരിക്കേറ്റ 2 പേരെ വാല്‍പ്പാറ ഉരുളിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലക്കപ്പാറയില്‍ ക്യാമ്പ് കഴിഞ്ഞു മടങ്ങുമ്പോള്‍ ആയിരുന്നു അപകടം നടന്നത്.

Advertisement