ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ കുടുംബയോഗം 25-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

220
Advertisement

ഊരകം : ഊരകം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ കുടുംബയോഗത്തിന്റെ 25-ാം വാര്‍ഷികാഘോഷം ഊരകം സാന്‍ജോഹാളില്‍വെച്ച് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് ഷിജോ.പി.ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോണ്‍ ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ കെ.എ.ലെന്നീസ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. ചെയര്‍മാന്‍ പി.പി.ജോണ്‍സന്‍ സാമ്പത്തിക അവലോകനം നടത്തി. വിവാഹത്തിന്റെ 50-ാം വാര്‍ഷിച്ചവരെ സി.എല്‍സി പൊഴോലിപറമ്പില്‍ ആദരിച്ചു. സാമൂഹ്യ-പൊതു-പ്രവര്‍ത്തന രംഗത്ത് നിസ്തുല സേവനം നല്‍കിയവരെ ഫാ.ജോണ്‍.പി.ഡി (എസ്ഡിബിയു), സന്യസ്തരംഗത്ത് ജൂബിലി കഴിഞ്ഞവരെ ഫാ.ഡേവീസ് കസ്ത്യാനും ആദരിച്ചു. ജൂബിലിയോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ജൂബിലി ഭവനത്തിന്റേ താക്കോല്‍ ദാനം ഫാ.ബിനോയ് പൊഴോലിപറമ്പിലും, ഇതിന്റെ ഭാഗമായി നല്‍കിയ പത്ത് തയ്യല്‍ മിഷ്യന്റെ വിതരണം മുതിര്‍ന്ന കമ്മിറ്റി അംഗം കെ.എല്‍,ജോസും, പത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം ഫാ.ഫെമിന്‍ പൊഴോലിപറമ്പിലും നിര്‍വ്വഹിച്ചു.വിദ്യഭ്യാസരംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ചെയ്തു.വാര്‍ഷികാഘോഷത്തിന് ഫാ.പോള്‍.എ.അമ്പൂക്കന്‍, ഫാ.സെബികൊളങ്ങര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ചടങ്ങിന് പൊഴോലിപറമ്പില്‍ കുടുംബയോഗം എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി സ്വാഗതവും, സി.വി.മൈക്കിള്‍ നന്ദിയും പറഞ്ഞു.

Advertisement