കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് അഭിനന്ദനീയം പരിപാടി സംഘടിപ്പിച്ചു

157
Advertisement

കാട്ടൂര്‍ : കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ അഭിനന്ദനീയം പരിപാടി പ്രസിഡന്റ് ടി.കെ.രമേഷ് ഉദ്ഘാടനം ചെയ്തു. 4,7,10 ക്ലാസ്സുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും പഞ്ചായത്ത് പ്രസിഡന്റ് ടി. കെ.രമേഷ് വിതരണം ചെയ്തു.ചടങ്ങില്‍ 100%വിജയം കരസ്ഥമാക്കിയ 3 സ്‌കൂളുകള്‍, മികച്ച കുടുംബശ്രീ അവാര്‍ഡിന് അര്‍ഹരായ 11 -ാം വാര്‍ഡിലെ മയില്‍പ്പീലി കുടുംബശ്രീ,ഏറ്റവും മികച്ച ക്ലബ്ബിന് അര്‍ഹത നേടിയ കാട്ടൂര്‍കടവ് ഫ്രണ്ട്സ് ക്ലബ്ബ് തുടങ്ങിയവരേയും അഭിനന്ദിച്ചു.വൈസ് പ്രസിഡന്റ് ബീന രഘു അദ്ധ്യക്ഷയായ ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷീജ പവിത്രന്‍ സ്വാഗതവും സെക്രട്ടറി കെ.ആര്‍.സുരേഷ് നന്ദിയും പറഞ്ഞു

 

Advertisement