സിപിഐഎം കുടുംബസംഗമങ്ങള്‍ സംഘടിപ്പിച്ചു

144
Advertisement

ഊരകം: സിപിഐഎം പുല്ലൂര്‍ ലോക്കല്‍കമ്മറ്റിയുടെ കീഴില്‍ തറവന്‍കാട്, മിഷ്യന്‍,ഊരകം ബ്രാഞ്ചുകളുടെ കീഴില്‍ പാര്‍ട്ടി കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ചു. മിഷ്യന്‍ ബ്രാഞ്ചില്‍ നടന്ന കുടുംബസംഗമം ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി ശശീധരന്‍ തേറാട്ടില്‍, ലോക്കല്‍ കമ്മറ്റി അംഗം ജോസ്.ജെ.ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു. ശശി.കെ.അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ബിജു ചന്ദ്രന്‍ സ്വാഗതവും, സുജൈ നന്ദിയും പറഞ്ഞു. തുറവന്‍കാട് ബ്രാഞ്ചിന്റെ കുടുംബ സംഗമം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ശശീധരന്‍ തേറാട്ടില്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി അംഗങ്ങളായിട്ടുള്ള ജോസ്.ജെ.ചിറ്റിലപ്പിള്ളി, പി.പി.സന്തോഷ് എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി രാജേഷ് പി.വി സ്വാഗതം പറഞ്ഞു. കുടുംബസംഗമത്തില്‍ പ്രേമാനന്ദന്‍ അദ്ധ്യക്ഷനായിരുന്നു. ഊരകം ബ്രാഞ്ച് കുടുംബ സംഗമം ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. ബാബു സി.എം അദ്ധ്യക്ഷനായിരുന്നു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി ശശീധരന്‍ തേറാട്ടില്‍ ലോക്കല്‍ കമ്മറ്റി അംഗം ജോസ്.ജെ.ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എന്‍.കെ.സത്യന്‍ സ്വാഗതവും ശാരി സുധാകരന്‍ നന്ദിയും പറഞ്ഞു. കുടുംബസംഗമങ്ങളില്‍ വിവിധങ്ങളായ കലാപരിപടികള്‍ അരങ്ങേറി.

Advertisement