സ്‌പെഷ്യല്‍ കവര്‍ ഡിസൈന്‍ മത്സരം നടത്തുന്നു

224
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടപോസ്റ്റല്‍ ഡിവിഷന്‍ കുട്ടികള്‍ക്കായി സ്‌പെഷ്യല്‍ കവര്‍ ഡിസൈന്‍ മത്സരം നടത്തുന്നു . ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി ‘കേരളത്തിലെ സാമൂഹിക പരിഷ്‌ക്കരണം ഗാന്ധിജിയുടെ കാഴ്ചയില്‍ ‘എന്ന വിഷയത്തിന് അടിസ്ഥാനപെടുത്തി ഒരു സ്‌പെഷ്യല്‍ കവര്‍ ഡിസൈന്‍ മത്സരം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു .ഡ്രോയിംഗ് മത്സരം 05.10 .19 രാവിലെ 10 മണി മുതല്‍ 11 മണി വരെ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസില്‍ വച്ചു നടക്കുന്നതാണ് ചിത്ര രചനകള്‍ സ്‌കെച്ച് പെന്‍ അല്ലെങ്കില്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ചു ഉള്ളതായിരിക്കണം . ചിത്രരചനക്കു വേണ്ട ചായങ്ങള്‍ /പെന്‍സില്‍ തുടങ്ങിയവ മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ കൊണ്ടു വരേണ്ടതാണ് .സ്‌പെഷ്യല്‍ കവര്‍ ഡിസൈന് മത്സരത്തിനു വേണ്ടി A4 സൈസ് ഡ്രായിങ് പേപ്പര്‍ തപാല്‍ വകുപ്പ് ആണ് നല്‍കുക. രജിസ്റ്റര്‍ ചെയ്യുന്നതിന് 0480 2821624,2821625,9387719898 എന്നീ നമ്പറുകളില്‍ വിളിക്കുക.

 

Advertisement