നഗരസഭാരംഗത്തുനിന്ന് റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ സംഗമം ഇരിങ്ങാലക്കുടയില്‍ വ്യത്യസ്ത രീതിയില്‍ സംഘടിപ്പിച്ചു.

172
Advertisement

ഇരിങ്ങാലക്കുട : ഗാന്ധിജയന്തി ദിനത്തില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം മാലിന്യവിമുക്ത പ്രതിജ്ഞ എടുത്തു കൊണ്ട് പുതിയൊരു രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. നഗരസഭാ രംഗത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ സംഗമം സംഘടിപ്പിക്കുന്നത്. സ്‌നേഹ സംഗമത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബ് (മെര്‍ക്ക് ) പ്രസിഡണ്ട് വല്‍സകുമാര്‍. ഇ .ബി. അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ വെച്ച് മുനിസിപ്പല്‍ സെക്രട്ടറി അരുണ്‍. കെ.എസ്. പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആശംസകളര്‍പ്പിച്ചു കൊണ്ട് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജോഷി, പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സല ശശി, വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി, മുന്‍ നഗരസഭ സെക്രട്ടറി സെബാസ്റ്റ്യന്‍ മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തിന് മെര്‍ക്ക് സെക്രട്ടറി സുനില്‍കുമാര്‍.കെ.എം. സ്വാഗതവും ജോയിന്റ് സെക്രട്ടറി മഹേഷ് നന്ദിയും രേഖപ്പെടുത്തി. നഗരസഭാ രംഗത്ത് നിന്ന് റിട്ടയര്‍ ചെയ്ത 70 ല്‍ പരം ജീവനക്കാര്‍ സംഗമത്തില്‍ പങ്കെടുത്തു.

 

Advertisement