ലഹരി വസ്തുക്കളുടെ വ്യാപനം തടയണം

73
Advertisement

ഇരിങ്ങാലക്കുട : ലഹരി വസ്തുക്കളുടെ ലഭ്യത വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നഗരപ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടിയതായി നൂറ്റൊന്നംഗസഭയുടെ വാര്‍ഷിക പൊതുസഭ വിലയിരുത്തി. ഈയിടെയായി ലഹരിക്കടിമപ്പെട്ട യുവാക്കള്‍ രാത്രി കാലങ്ങളില്‍ വീടുകയറി ആക്രമിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു.നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ഇടവരുത്തുന്ന ലഹരി വസ്തുക്കളുടെ വ്യാപനം തടയാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചുറ്റും ഇവക്കെതിരെ കര്‍ശന നിരീക്ഷണം ഉറപ്പുവരുത്താനും നൂറ്റൊന്നംഗസഭയുടെ വാര്‍ഷിക പൊതുസഭ അധികൃതരോടാവശ്യപ്പെട്ടു. ചെയര്‍മാന്‍ ഡോ.ഇ.പി.ജനാര്‍ദ്ദനന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ശ്രീ കൂടല്‍മാണിക്യം മേല്‍ശാന്തി പുത്തില്ലത്ത് ആനന്ദന്‍ നമ്പൂതിരി ഉല്‍ഘാടനം ചെയ്തു. പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാത്ഥികള്‍ക്കുള്ള പാരിതോഷികങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ജനറല്‍ കണ്‍വീനര്‍ എം.സനല്‍കുമാര്‍ സംഘടനാ ചര്‍ച്ച നയിച്ചു. സെക്രട്ടറി പി.രവിശങ്കര്‍ , ട്രഷറര്‍ എം.നാരായണന്‍കുട്ടി, സതീഷ് പള്ളിച്ചാടത്ത് , പി.കെ.ജിനന്‍, പി.കെ.ശിവദാസന്‍, പ്രസന്ന ശശി, അനൂപ് കൂളപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.