കരാട്ടെ പരിശീലന ക്യാമ്പ് നടത്തുന്നു

233
Advertisement

ഇരിങ്ങാലക്കുട:ഇന്റര്‍നാഷണല്‍ ഷോ ഷിന്‍ ഷോട്ടോകാന്‍ കരാട്ടെ ദോ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഏകദിന കരാട്ടെ പരിശീലന ക്യാമ്പ് നടത്തുന്നു .എടതിരിഞ്ഞി എച് .ഡി .പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 2 ബുധനാഴ്ച രാവിലെ 8 മണി മുതല്‍ ആണ് ക്യാമ്പ് നടക്കുക .ഇരിങ്ങാലക്കുട എം .എല്‍ .എ കെ .യു അരുണന്‍ മാഷ് ഉദ്ഘാടനം നിര്‍വഹിക്കും .ഇരുന്നൂറോളം പേര്‍ പങ്കെടുക്കുന്ന ക്യാമ്പിന് ഗ്രാന്‍ഡ് മാസ്റ്റര്‍ ഹാന്‍ഷി എം .എ ,അബ്ദുല്‍ റൗഫ് ,പ്രസിഡന്റും ടെക്‌നിക്കല്‍ ഡയറക്ടറുമായ കിയോഷി ,സി .ആര്‍ റാഫേല്‍ ,സീനിയര്‍ ഇന്‍സ്ട്രക്ടര്‍മാരായ ഷിഹാന്‍ ജയകുമാര്‍ ,റെന്‍ഷി കെ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കും .കഴിഞ്ഞ 50 വര്‍ഷത്തോളമായി ക്ലാസ്സുകള്‍ നടക്കുന്ന ഇരിങ്ങാലക്കുട അയ്യങ്കാവ് ദോജോ ഇന്ത്യയിലെ തന്നെ പ്രശസ്തമായ കരാട്ടെ പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ് .

 

Advertisement