വയോജന ദിനം :ഒരു ഓര്‍മ്മപ്പെടുത്തല്‍

206
Advertisement

ഇരിങ്ങാലക്കുട : ഒരു വയോജന ദിനം കൂടി വന്നെത്തി .കാലത്തിന്റെ ഒഴുക്കിനനുസരിച്ച് പണത്തിന്റെ പിന്നാലെ പോയി വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കാതെ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി നടക്കുന്ന പുതു തലമുറയിലെ ചിലര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണ് ഓരോ വൃദ്ധദിനവും .വയോജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പീഡനങ്ങളും അനുദിനം വര്‍ദ്ധിച്ചു വരുകയാണ് .സ്വന്തം അച്ഛനെയും അമ്മയെയും തള്ളിപ്പറയുന്ന കാലഘട്ടത്തില്‍ തനിക്കും വര്‍ദ്ധക്യാവസ്ഥ വരും എന്നുള്ള വസ്തുത പലരും ഓര്‍ക്കുന്നില്ല .തന്റെ ആയുസ്സിന്റെ ഭൂരിഭാഗവും മക്കള്‍ക്ക് വേണ്ടി ചിലവഴിച്ചിട്ടു ശിഷ്ടജീവിതം മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ സന്തോഷത്തോടെ കഴിയാം എന്നാഗ്രഹിച്ച പലരും ഇപ്പോള്‍ വൃദ്ധസദനങ്ങളില്‍ ജീവിതം ജീവിച്ചു തീര്‍ക്കുകയാണ് .വയോജനങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളും അവഗണനകളും ഇല്ലാതായി അവര്‍ക്കു നല്ലൊരു നാളെക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ വയോജന ദിനത്തില്‍ നമുക്ക് ഒന്നിക്കാം ……

 

Advertisement