സ്വദേശ് മെഗാ ക്വിസ് മത്സരവിജയികളെ തെരഞ്ഞെടുത്തു

123
Advertisement

ഇരിങ്ങാലക്കുട : കേരളപ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മറ്റഇയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വദേശ് മെഗാക്വിസ് മത്സരം പൊറത്തുശ്ശേരി മഹാത്മാസ്‌കൂളില്‍വെച്ച് സംഘടിപ്പിച്ചു. വിവിധ സ്‌കൂളികളില്‍ നിന്നപങ്കെടുത്തവരില്‍ നിന്ന് വിജയികളെ തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗങ്ങളായ ടി.എം.നാസര്‍, നിക്‌സന്‍പോള്‍, സി.എസ്.അബ്ദുള്‍ ഹഖ് ജില്ലാ ഭാരവാഹികളായ സി.ബിജു, എം.ജെ.ഷാജി, കെ.മിനി എന്നിവര്‍ പ്രസംഗിച്ചു. പ്രധാന അധ്യാപിക ഇ.ബി.ജിജി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. എന്‍.പി.രജനി സ്വാഗതവും,എ.വി.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.