കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വയോജന ദിനം ആചരിച്ചു . .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ പവിത്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി .കെ രമേശ് ഉദ്ഘാടനം നിര്‍വഹിച്ചു .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ,മുന്‍ പഞ്ചായത്ത് പ്രെസിഡന്റും വാര്‍ഡ് മെമ്പറുമായ മനോജ് വലിയപറമ്പില്‍ ആശംസകള്‍ അര്‍പ്പിച്ചു .സി. ഡി .എസ് ചെയര്‍പേഴ്‌സണ്‍ അമിത മനോജ് സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ അജിത ബാബു നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി .
Advertisement