അനാഥ കുടുംബത്തിന് സഹായഹസ്തവുമായി ക്രൈസ്റ്റ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ്

160

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് വോളന്റിയര്‍മാരും ഇരിങ്ങാലക്കുട പിങ്ക് പോലീസും ചേര്‍ന്ന് ആസാദ് റോഡിലെ വീട്ടില്‍ തനിയെ താമസിച്ചു വന്ന വൃദ്ധയും മാനസിക രോഗിയുമായ അമ്മക്കും മകനും സഹായമെത്തിച്ചു.രാവിലെ പത്തുമണി മുതല്‍ ഒരുമണിവരെ വീടും പരിസരവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മാനസികമായി തളര്‍ന്ന അമ്മയും മകനും മാത്രമായിരുന്നു ആ വീട്ടില്‍. വനിതാ പോലീസ് ഉദ്യോഗസ്ഥരായ മിനി, ബിന്ദു, ഗിരിജ എന്നിവരും ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ. തരുണ്‍.ആര്‍, പ്രൊഫ.ജിന്‍സി, പ്രൊഫ.ജോമേഷ്, പ്രൊഫ. ശാന്തിമോള്‍ നേതൃത്വം വഹിച്ചു.തുടര്‍ന്ന് അമ്മയെ പോലീസും എന്‍എസ്എസും ചേര്‍ന്ന് വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തില്‍ എത്തിച്ചു.

 

Advertisement