വി.വി. തിലകന്‍ നിര്യാതനായി.

347

വെള്ളാങ്ങല്ലൂര്‍:പട്ടേപ്പാടം പരേതനായ വലിയപറമ്പില്‍ വേലായുധന്റെ മകന്‍ തിലകന്‍ (71) നിര്യാതനായി.പട്ടേപ്പാടം ക്ഷീര സഹകരണ സംഘം, താഷ്‌ക്കന്റ് ലൈബ്രറി എന്നിവയുടെ സ്ഥാപകാംഗവും ദീര്‍ഘകാല പ്രസിഡന്റുമായിരുന്നു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലെ മികച്ച ക്ഷീര സംഘം പ്രവര്‍ത്തകനായും മുകുന്ദപുരം താലൂക്കിലെ മികച്ച വായനശാല പ്രവര്‍ത്തകനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാക്ഷരതാ പ്രവര്‍ത്തകന്‍, ജനകീയാസൂത്രണ കോ-ഓര്‍ഡിനേറ്റര്‍, കൃഷിഭവന്‍ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തന നിരതനായിരുന്നു. കേരള കര്‍ഷകസംഘം വേളൂക്കര വെസ്റ്റ് മണ്ഡലം സമ്മേളനം മേഖല പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. നടവരമ്പ് സ്‌ക്കൂളില്‍ നടന്ന സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് തൃശൂര്‍ എലൈറ്റ് മിഷന്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.
ഭാര്യ: ഉഷ. മക്കള്‍: ഷാലിത, അഥീഷ് (ദുബായ്) മരുമക്കള്‍: ഉദയന്‍ (കൂള്‍ പ്ലസ്, തൃശൂര്‍), രശ്മി (ടീച്ചര്‍, ശാന്തിനികേതന്‍ പബ്ലിക്ക് ‘ സ്‌കൂള്‍, ഇരിങ്ങാലക്കുട).

 

Advertisement