ലോക ഹൃദയ ദിനം ആചരിച്ചു

151
Advertisement

വല്ലക്കുന്ന്: വല്ലക്കുന്ന് ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലിന്റെയും, വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് കെസിവൈഎം സംഘടനയുടെയും, സംയുക്ത ആഭിമുഖ്യത്തില്‍ ലോക ഹൃദയ ദിനം ആചരിച്ചു. വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് വികാരി ഫാ.അരുണ്‍ തെക്കിനിയേത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആളൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുശാന്ത് ലോക ഹൃദയദിനാചരണം ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ മിഷ്യന്‍ ഹോസ്പിറ്റല്‍ മാനേജര്‍ ആന്‍ജോ ജോസ് ലോക ഹൃദയ ദിന സന്ദേശം നല്‍കി. എന്‍എബിഎച്ച് കോ-ഓഡിനേറ്റര്‍ ജിന്‍സി കാര്‍ഡിയോപള്മനറി റെസ്യൂസിറ്റേഷന്‍ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി. വല്ലക്കുന്ന് മതബോധന യൂണിറ്റിന്റേയും കെസിവൈഎം സംഘടനയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഹൃദയ ദിന റാലി ആളൂര്‍ സിഐ സുശാന്ത് ഫ്്‌ളാഗ് ഓഫ് ചെയ്തു. വല്ലക്കുന്ന് ഇടവക വികാരി ഫാ.അരുണ്‍ തെക്കിനിയേത്ത,് മതബോധന പ്രധാന അധ്യാപകന്‍ ടി.എ.ജോസ് മാസ്റ്റര്‍, മതബോധന പിടിഎ പ്രസിഡന്റ് കെ.ജെ.ജോണ്‍സണ്‍ കോക്കാട്ട്, പള്ളി ട്രസ്റ്റിമാര്‍, കെസിവൈഎം സംഘടന പ്രസിഡന്റ് ജിന്റോ ജോസ്, സെക്രട്ടറി ഹെന്ന ടി.പോള്‍, കെസിവൈഎം അംഗങ്ങള്‍, മതബോധന അധ്യാപകര്‍, സ

Advertisement