സി സത്യഭാമയുടെ അനുസ്മരണ സമ്മേളനം നടത്തി

262
Advertisement

ഇരിങ്ങാലക്കുട:കേരള മഹിളാസംഘത്തിന്റെ തൃശ്ശൂര്‍ ജില്ലയുടെ പ്രഥമ സെക്രട്ടറിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും ആയിരുന്ന സി സത്യഭാമയുടെ അനുസ്മരണ സമ്മേളനം നടത്തി .1950 മുതല്‍ തൃശ്ശൂരില്‍ കേരള മഹിളാസംഘം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച വനിത ആയിരുന്നു സി .സത്യഭാമ .ഇരിങ്ങാലക്കുട സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് കേരള മഹിളാസംഘം ജില്ലാ കമ്മിറ്റി സെക്രട്ടറി എം .സ്വര്‍ണ്ണലത ഉദ്ഘാടനം നിര്‍വഹിച്ചു .തൃശ്ശൂര്‍ മേയര്‍ അജിത വിജയന്‍ ,മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ,സി വിമല ടീച്ചര്‍ ,സി .പി .ഐ ജില്ലാ അസ്സി.സെക്രട്ടറി ടി .ആര്‍ .രമേഷ് കുമാര്‍ ,സി .പി .ഐ മണ്ഡലം സെക്രട്ടറി പി .മണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .തുടര്‍ന്ന് കൈപമംഗലം മഹിളാ സംഘം മണ്ഡലം കമ്മിറ്റി അംഗം രാജി ജോഷിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി കേക്ക് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി .

Advertisement