അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ ലാല്‍ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂളില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ജന്മദിനമായ ഒക്ടോബര്‍ 2 ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു കൂടുന്ന പരിപാടിയായ ‘ഒരുമ 2019’ സംഘടിപ്പിക്കുന്നു. രാവിലെ 9 മണിക്ക് നടക്കുന്ന പരിപാടി സിനിമനടനും, കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാരിയര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം.പി.സാവിത്രി ലക്ഷ്മണന്‍ ലാല്‍ബഹാദൂര്‍ ശാസ്ത്രിയെ അനുസ്മരിക്കുന്നു, തദവസരത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും, പത്മശ്രീ ജേതാവുമായ കലാമണ്ഡലം ശിവന്‍ നമ്പൂതിരിയെ ആദരിക്കും, എസ്.എസ്.എല്‍.സി., പ്ലസ്ടൂ പരീക്ഷകളില്‍ ഫുള്‍ എപ്ലസ് കുട്ടികളെ ആദരിക്കുകയും ചെയ്യും.
Advertisement