Friday, March 27, 2026
33.9 C
Irinjālakuda

പള്ളിപ്പുറം സുവര്‍ണ്ണമുദ്ര കലാമണ്ഡലം അപ്പുമാരാര്‍ക്ക്

ഇരിങ്ങാലക്കുട : യശാശരീരനായ സുപ്രസിദ്ധകഥകളി നടന്‍ പള്ളിപ്പുറം ഗോപാലന്‍നായരാശാന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി രൂപീകരിച്ചിട്ടുള്ള പള്ളിപ്പുറം ഗോപാലന്‍നായരാശാന്‍ അനുസ്മരണസമിതി വര്‍ഷം തോറും സമ്മാനിക്കുന്ന ആശാന്റെ പേരിലുള്ള സുവര്‍ണ്ണമുദ്ര, കലാനിലയം പ്രിന്‍സിപ്പലായിരുന്ന കലാമണ്ഡലം അപ്പുമാരാര്‍ക്കാണ്, ഈ വര്‍ഷം സമ്മാനിക്കുന്നത്. ഒക്ടോബര്‍ 2-ാംതിയ്യതി ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ വച്ച് വൈകുന്നേരം 6 മണിക്ക് പ്രൊഫ.ലക്ഷ്മണന്‍നായരുടെ അദ്ധ്യക്ഷതയില്‍ മാതൃഭൂമി ന്യൂസിലെ എം.പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍വച്ച് ഐ.സി.എല്ലിലെ കെ.ജി.അനില്‍കുമാര്‍ ആയിരിക്കും ഉപഹാരം സമര്‍പ്പിക്കുക. അതേ സമ്മേളനത്തില്‍വെച്ച് തന്നെ കലാനിലയം മോഹനന്‍കുമാര്‍, കലാമണ്ഡലം രവീന്ദ്രന്‍ എന്നിവരുടെ പേരിലുള്ള ഉപഹാരങ്ങള്‍ വിശ്വജിത്ത്തമ്പാന്‍, നന്ദനകൃഷ്ണ എന്നിവര്‍ക്ക് രാജഗോപാല്‍ സമ്മാനിക്കും. പ്രൊഫ.സാവിത്രി ലക്ഷ്മണന്‍, കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി, കലാനിലയം ഗോപി, അമ്പിളിജയന്‍, സതീഷ് വിമലന്‍, അഗ്നിശര്‍മ്മന്‍, രാജേഷ്തമ്പാന്‍, ജയന്തിദേവരാജ് തുടങ്ങിയവര്‍ പങ്കെടുക്കും. പൊതുസമ്മേളനത്തിനു മുന്‍പ് 3.30 മുതല്‍ ആരംഭിക്കുന്ന, അഡ്വ. ഗിരിജാവല്ലഭന്‍ അദ്ധ്യക്ഷതതിയില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ റഷീദ്കാറളം, ബാലകൃഷ്ണന്‍ അഞ്ചത്ത്, കലാനിലയം രാഘവന്‍ എന്നിവരുടെ അനുസ്മരണ പ്രഭാഷണങ്ങള്‍ ഉണ്ടാകും. കലാനിലയം സഞ്ജയ്, കലാമണ്ഡലം ശിവദാസ്, കലാനിലയം കരുണാകരക്കുറുപ്പ് തുടങ്ങിയവരും പങ്കെടുക്കുന്ന അനുസ്മരണസമ്മേളനത്തെത്തുടര്‍ന്ന്, പൊതുസമ്മേളനത്തിനുമുന്‍പ് വാസുദേവ് തമ്പാന്‍, ഗംഗഉദയന്‍നമ്പൂതിരി, യദുകൃഷ്ണന്‍ഗോപിനാഥന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥകളിപുറപ്പാടും പൊതുസമ്മേളനത്തിനുശേഷം ഡോ.കെ.ആര്‍.രാജീവ്, കലാനിലയം കരുണാകരക്കുറുപ്പ് കലാനിലയം മനോജ് തുടങ്ങിയപ്രമുഖര്‍ പങ്കെടുക്കുന്ന കുചേല വൃത്തം കഥകളിയും ഉണ്ടായിരിക്കും. ഏങ്ങൂര്‍ രാജനാണ് കഥകളി സ്‌പോണ്‍സര്‍ ചെയ്തീരിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img