പടിയൂര്‍ സ്വദേശി ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചു

1705
Advertisement

ഇരിങ്ങാലക്കുട: പടിയൂര്‍ പത്തനങ്ങാടി സ്വദേശിയായ യുവാവ് ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരിച്ചു. വാക്കാട്ട് അനില്‍കുമാറിന്റെ മകന്‍ വിഷ്ണു (24) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം നടന്നതെന്ന് പ്രഥമിക വിവരം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുകയായിരുന്നു വിഷ്ണു. അമ്മ : പ്രസന്ന, സഹോദരന്‍ : വൈഷ്ണവ്.

 

Advertisement