വേളൂക്കര ഗ്രാമപഞ്ചായത്ത് കര്‍ഷകദിനം ആചരിച്ചു.

202
Advertisement

അവിട്ടത്തര്‍: വേളൂക്കര ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനാചരണം ഇരിങ്ങാലകുട എം.എല്‍.എ.പ്രൊഫ.കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു. അവിട്ടത്തൂര്‍ പാരിഷ് ഹാളില്‍ കൂടിയ യോഗത്തിന് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരായ സിന്ധു ഉണ്ണികൃഷണന്‍, പോള്‍ നെടുംപറമ്പില്‍, ജെസ്റ്റിന്‍ കെ.ആന്റോ, കെ.കെ.ഭഗവാന്‍, കാളികുട്ടി മുതലകുടത്ത്, അനിത ബാബു, ഇ.ആര്‍.വിനോദ് ,കെ.കെ.രാജേഷ്, എം.വി.ഷംസുദീന്‍ എന്നിവരെ ആദരിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി.പീറ്റര്‍, അവിട്ടത്തൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ്മാസ്റ്റര്‍, ജോണ്‍ എം.കുറ്റിയില്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ വി.ധന്യ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.കെ.ഉണ്ണി നന്ദിയും പറഞ്ഞു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ജയശ്രീ അനില്‍കുമാര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ആമിന അബ്ദുള്‍ കാദര്‍, ബ്ലോക്ക് മെമ്പര്‍ വിജയലക്ഷമി വിനയചന്ദ്രന്‍, തോമസ് കോലങ്കണ്ണി, ഗീതമനോജ്, വാര്‍ഡ് മെമ്പര്‍മാരായ ഷറ്റോകുര്യന്‍, കെ.കെ.വിനയന്‍, വി.എച്ച്.വിജീഷ്, രജനീ സതീഷ്, മേരി ലാസര്‍, കെ.കെ.പ്രകാശന്‍, ഷീജ ഉണ്ണികൃഷ്ണന്‍, കെ.എസ്.മനോജ്, ടി.എസ്.സുരേഷ്, എം.പി.സുശീല, ലാലു വട്ടപറമ്പില്‍, ഡെയ്‌സി ജോസ്, ഉജിത സുരേഷ്, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ അനിതാ ബിജു, സി.വി. മൈക്കിള്‍, ചാര്‍ളി എം. ലാസര്‍, കൃഷി അസിസ്റ്റന്റമാരായ ടി.വി.വിജു, കെ.എസ്.അശ്വാനിപ്രിയ, എ.ഡി.സി. അംഗങ്ങള്‍, പാടശേഖര സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Advertisement