പ്രളയത്തെ അതിജീവിച്ച കണ്ണംപൊയ്യച്ചിറ പാടത്തില്‍ കൊയ്തുത്സവം നടത്തി

181

നടവരമ്പ്: വേളൂക്കര ഗ്രാമ പഞ്ചായത്ത് കണ്ണംപോയച്ചിറ പാടശേഖരത്തില്‍ വിരിപ്പ് നെല്‍കൃഷി കൊയ്ത്തുത്സവം ഉദ്ഘാടനം വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരതിലകന്‍ നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ വിജയലക്ഷമി വിനയചന്ദ്രന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.കെ.ഉണ്ണി, ടി.വി.വിജു പാടശേഖര സമിതി ഭാരവാഹികളായ സി.കെ.ശിവജി, കെ.കെ.രവി, കെ.കെ.രാജന്‍, എന്‍.കെ.വിജയന്‍, ഉണ്ണികൃഷ്ണന്‍, സുബ്രമുണ്യന്‍, പി.ആര്‍.മറിയം, സസ്യാതിലകന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ തോടുകള്‍ കവിഞ്ഞൊഴുകി പാടത്ത് വെള്ളം പൊങ്ങിയെങ്കിലും വലിയ രീതിയിലുള്ള നഷ്ടം സംഭവിക്കാതിരുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായി. ഈ പാടശേഖരത്തില്‍ കഴിഞ്ഞ വര്‍ഷം ചെയ്ത മുഴുവന്‍ സ്ഥലങ്ങളിലും കൃഷി ചെയ്തതിന് പുറമേ കാലങ്ങളായി കൃഷി ചെയ്യാതിരുന്ന നിലങ്ങളിലുള്‍പ്പെടെ 30 ഏക്കറോളം സ്ഥലത്തു കൂടി നെല്‍ചെയ്തിട്ടുണ്ട്.

Advertisement